കൊല്ലം: കൊല്ലത്തെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദ, തീർത്ഥാടന, കപ്പൽയാത്രകൾ നടത്തും. 29ന് രാവിലെ അഞ്ചിന് ആരംഭിക്കുന്ന ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുന്ന ഏകദിന യാത്രയുടെ ടിക്കറ്റിന് 820 രൂപയാണ്.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് 30ന് പുലർച്ചെ 5 ന് ഏറ്റുമാനൂർ, തിരുനെല്ലി, കൊട്ടിയൂർ, മൃദംഗശൈലേശ്വരി, പറശ്ശിനിക്കടവ് ക്ഷേത്രങ്ങൾ സന്ദർശിച്ച് ജൂൺ ഒന്നിന് രാവിലെ മടങ്ങിയെത്തും, ടിക്കറ്റിന് 2820 രൂപ. 31ന് ഗവിയിലേക്കും പരുന്തുംപാറയിലേക്കുമുള്ള യാത്രയ്ക്ക് ഫോറസ്റ്റ് എൻട്രി ഫീസും ബോട്ടിംഗും ഭക്ഷണവും ട്രക്കിംഗും ഉൾപ്പെടെ ആളൊന്നിന് 2150 രൂപയാവും.
അടവി ഇക്കോടൂറിസം, കോന്നി ആനക്കോട്, കുംഭാവുരുട്ടി ജലപാതം, അച്ചൻകോവിൽ ക്ഷേത്രം എന്നിവ സന്ദർശിക്കുന്ന യാത്രയ്ക്ക് 600രൂപ. ജൂൺ ഒന്നിന് രാവിലെ ആറിന് പുറപ്പെടും. അന്വേഷണങ്ങൾക്കും ബുക്കിംഗിനും ഫോൺ: 9747969768, 8921950903.