എഴുകോൺ : ഇടയ്ക്കിടം നടമേൽ നവജീവൻ വായനശാലയിലെ അവധിക്കാല പരിപാടി കളിച്ചങ്ങാടം കവി സജീവ് നെടുമൺകാവ് ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി ആർ.എസ്.സൂരജ് അദ്ധ്യക്ഷനായി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിവാകരൻ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.