കൊല്ലം: പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അഞ്ചാമത് വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളിൽ 10, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകൾ ജൂൺ 15നു മുമ്പ് കെ. രാഹുലൻ, മഹാവിഷ്ണു നഗർ, തിരുമുല്ലവാരം പി.ഒ, കൊല്ലം- 691012 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9497272622