കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും കൊല്ലം ജില്ലാ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേത്ര ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്
ഡിവൈ.എസ്.പി അൽജബാർ ഉദ്ഘാടനം ചെയ്തു. 2023-24 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കല്ലുവാതുക്കൽ സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ അംഗങ്ങളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
കൊല്ലം എസ്.എൻ കോളേജ് റിട്ട.പ്രിൻസിപ്പൽ പ്രൊഫ.ഡോ.അനിത ശങ്കർ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 21 വിദ്യാർത്ഥികൾക്കുള്ള സ്നേഹാദരവ് നൽകി. സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.റുവൽ സിംഗ്, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, കോർഡിനേറ്റർ ജയഘോഷ് പട്ടേൽ, സമുദ്ര ലൈബ്രറി ഫോക് ലോർ അക്കാദമി പ്രസിഡന്റ് അജിത് ലാൽ, ശ്രീകണ്ഠൻ നായർ, ഷീലാ മധു, അരവിന്ദ് കണ്ണാശുപത്രി ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ, ഡോ.പ്രീതി, ഡോ.വസന്ത്, ഡോ.ലിസി തുടങ്ങിയവർ സംസാരിച്ചു. സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ആർ.രജീഷ് നന്ദി പറഞ്ഞു.