photo
എസ്.എൻ.ഡി.പി യോഗംചെമ്പനരുവി 2439ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആദം.കോട് കെ.ഷാജി സംസാരിക്കുന്നു. യൂണിയൻ സെക്രട്ടറി ബി.ബിജു, യോഗം ‌ഡയറക്ടർ എം.എം.രാജേന്ദ്രൻ തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 2439-ാം നമ്പർ ചെമ്പനരുവി ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബിജു വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ,യോഗം ഡയറക്ടർ എം.എം.രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ റിജു വി.ആമ്പടി, വനിതസംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ, ശാഖ പ്രസിഡന്റ് ടി.എൻ.ബാലകൃഷ്ണൻ, സെക്രട്ടറി കെ.സോമരാജൻ,വനിതസംഘം ശാഖ സെക്രട്ടറി കെ.ഉഷാമണി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.എൻ.ബാലകൃഷ്ണൻ (പ്രസിഡന്റ്) കെ.ജയചന്ദ്രൻ(വൈസ് പ്രസിഡന്റ്),ജെ.ദിനേശൻ(സെക്രട്ടറി), കെ.സോമരാജൻ( യൂണിയൻ പ്രതിനിധി) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.