കൊല്ലം: കൊല്ലം ജവഹർ ബാലഭവനിൽ രണ്ട്മാസക്കാലം നീണ്ട് നിന്ന അവധിക്കാല കലാപരിശീലനത്തിന്റെ സമാപന സമ്മേളനം ബാലഭവൻ അമ്മ ഓഡിറ്റോറിയത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ബാലഭവൻ ചെയർമാൻ എസ്.നാസർ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബീനാ സജീവ്, പി.ഡി.ജോസ്, ഗിരിജാ സുരേന്ദ്രൻ, മാനേജർ സി.രാജീവൻ, എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുട്ടിളുടെ വിവിധ കാലാപരിപാടികളും ആതിരാ സുരേന്ദ്രന്റെ നൃത്ത നൃത്തവിരുന്നും കളരിപ്പയറ്റ് പ്രദർശനവും നടന്നു.