കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നടത്തിയ സമര പ്രഖ്യാപന സംഗമം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് മൂന്ന് മാസമായി വേതനം ലഭിച്ചിട്ടില്ലെന്നും തൊഴിലാളികളുടെ ദുരിത ജീവിതത്തിന് അറുതി വരുത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ് സേട്ട് അദ്ധ്യക്ഷനായി. 30ന് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡി.ഡി ഓഫീലിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാൻ സംഗമം തീരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ, ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗം ജോസ് വിമൽരാജ്, എൽ.ഓമന, റോസമ്മ തങ്കച്ചൻ, രാധാമണി, ഒ.വർഗീസ്, സലാമ്മ ജേക്കബ്, ബുഷ്റ, ശ്രീലത, സുകന്യ ദേവകി, സുധർമ്മ, ഷാജിത, സതി, മീന, കാഞ്ചന, ശോഭ തുടങ്ങിയവർ സംസാരിച്ചു.