അതിജീവനം... മാനം കറുത്തിരുണ്ട് നിൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി മാറി നിന്നാൽ വീട് പട്ടിണിയാവും. അതുകൊണ്ട് മഴയോട് മല്ലിടാൻ തന്നെയായി തീരുമാനം. കൊല്ലം തുറമുഖത്തിനു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ