പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പതാരം 170 -ാം നമ്പർ കിടങ്ങയം ശാഖയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡു വിതരണവും പഠനേ പകരണ വിതരണവും ആത്മിയ പ്രഭാഷണവും ശാഖാ മന്ദിര ഹാളിൽ വച്ച് നടത്തി. കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.വിജയരാഘവൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡൻ് ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണവും മെരിറ്റ് അവാർഡ് വിതരണവും നടത്തി.യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ പഠനോപകരണ വിതരണം നടത്തി. കൂത്താട്ടുകുളം ഷീലാ ബാബു ആത്മീയ പ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം ആർ.സുഗതൻ, യൂണിയൻ കമ്മിറ്റിയംഗം ബാബുരാജൻ, യൂണിയൻ വനിതാ സംഘം ട്രഷറർ അനിതാ സുരേഷ്, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ ആർ.രാജിവ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ആർ.സുരരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ആർ. കോമളകുമാരൻ നന്ദിയും പറഞ്ഞു.