d

ഓയൂർ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോ. സംസ്ഥാന കൗൺസിൽ യോഗം കൊല്ലം ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ് വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രജീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ജ്യോതിദാസ് കണക്ക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിജോയ് വി.തോമസ് സ്വാഗതവും സെക്രട്ടറി ജയൻ വർഗീസ് നന്ദിയും പറഞ്ഞു.