പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ശൂരനാട് വടക്ക് ആലുവിള172 -ാം നമ്പർ ശാഖ വിഭജിച്ച് 135 കുടുംബങ്ങളെ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്ത പുതിയ ശാഖയായ 6474 -ാം നമ്പർ സി.കേശവൻ മെമ്മോറിയൽ ശാഖയുടെ ഉദ്ഘാടനവും മെരിറ്റ് അവാർഡ് വിതരണവും ശൂരനാട് വടക്ക് കാർത്ത്യായനി നിലയത്തിൽ വച്ച് നടന്നു. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.പ്രസാദ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി റാം മനോജ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബി കുമാർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെരിറ്റ് അവാർഡ് വിതരണം നടത്തി. യൂണിയൻ കൗൺസിലർ തഴവാ വിള ദിവാകരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ആർ.സുഗതൻ എന്നിവർ സംസാരിച്ചു. ശാഖ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സി.മോഹനൻ സ്വാഗതവും വനിതാ സംഘം കൺവീനർ ബീന നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജെ.രമണൻ(പ്രസിഡന്റ് ), എം. രാജു (വൈസ് പ്രസിഡന്റ് ), ആർ.പ്രസാദ് (സെക്രട്ടറി ) ,സി.മോഹനൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെയും സന്തോഷ്, പി.സുരേഷ്, എൽ.ബിനു,ബീന, ആർ.പ്രകാശ് , എൻ.ശ്രീവത്സൻ, വി.ശിവശങ്കരൻ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ)എന്നിവരെയും
പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായി പി.സാംബൻ, ജെ.സുധൻ,ബി.സുരേഷ് എന്നിവരെയും വനിതാ സംഘം പ്രസിഡന്റായി ഗീതയെയും സെക്രട്ടറിയായി ഷൈജയെയും തിരഞ്ഞെടുത്തു.