ഓടനാവട്ടം: മാലയിൽ വെളിയം ദാമോദരൻ സ്മാരക വായനശാലയിൽ സ്നേഹാദരവും പഠനോപകരണ വിതരണവും നടത്തി. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് എം.വി. ശ്രീജേഷ് അദ്ധ്യക്ഷനായി. സ്കൂൾ പ്രതിഭകളെയും ക്ഷീര കർഷകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ബ്ലോക്ക് മെമ്പർ സജിനി ഭദ്രൻ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സുരേഷ്കുമാർ, വെളിയം പഞ്ചായത്ത് ലൈബ്രറി കൺവീനർ പി.അനീഷ്, ഗ്രന്ഥശാലാ സെക്രട്ടറി
പ്രിൻസ് കായില, കെ.എസ്.ഷിജുകുമാർ, ജനാർദ്ദനൻ, ജയൻ പെരുംകുളം, അഖിൽ മൊട്ടകുഴി, സന്തോഷ്, പി.എസ്.ബിജു, ആർട്ടിസ്റ്റ് ബാബു എന്നിവർ സംസാരിച്ചു.