photo-
എസ്.എൻ.ഡി.പി യോഗം അമ്പലത്തും ഭാഗം 1070 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ മെരിറ്റ് അവാർഡു വിതരണവും പഠനോപകരണ വിതരണവും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ അമ്പലത്തുംഭാഗം 1070 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും ശാഖാങ്കണത്തിൽ വച്ച് നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി റാം മനോജ് മുഖ്യപ്രഭാഷണം നടത്തി. 2024 ലെ ശ്രഷ്ഠ ദിവ്യാംഗ് ബാൽ പുരസ്കാര ജേതാവും ഗായകനുമായ മാസ്റ്റർ ആദിത്യാ സുരേഷിനെയും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ സംസ്കൃതം വേദാന്തത്തിൽ ഒന്നാം റാങ്ക് നേടിയ ഉണ്ണിമായയെയും അനുമോദിച്ചു.യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ മെരിറ്റ് അവാർഡു വിതരണം നടത്തി. വാർഡുമെമ്പർ ശ്രീതാ സുനിൽ പഠനോപകരണ വിതരണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം എ.വി. അനിൽ, വനിതാ സംഘം പ്രസിഡന്റ് അനിതാ ബാഹുലേയൻ, സെക്രട്ടറി രാജി ഉദയൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ആർ.അജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി. സജയൻ നന്ദിയും പറഞ്ഞു.