പാരിപ്പള്ളി: അശാസ്ത്രീയ ഗതാഗത പരിഷ്കരണം മൂലം പാരിപ്പള്ളി ജംഗ്ഷൻ ഏതുനേരവും ഗതാഗതക്കുരുക്കിൽ. മടത്തറ ഭാഗത്ത് നിന്ന് പരവൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പാരിപ്പള്ളി ജംഗ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ദേശീയ പാതയിൽ കൂടി ഏകദേശം അഞ്ഞൂറ് മീറ്ററോളം മുന്നാട്ട് പോയി അമൃത സൂളിന്റെ മുൻവശത്ത് നിന്നു യു ടേൺ എടുത്ത് വേണം പരവൂർ റോഡിൽ പ്രവേശിക്കാൻ. പരവൂരി നിന്നു മടത്തറ ഭാഗത്തേക്ക് പോകുന വാഹനങ്ങൾ ദേശീയ പാതയിലൂട ഈത്തോട്ട് അഞ്ഞുറ് മീറ്റർ പോയി പെട്രോൾ പമ്പിന് സമീപം യു ടേൺ എടുത്ത് മടത്തറ റേഡിൽ പ്രവേശിക്കണം.
രണ്ട് യു ടേണുകൾ എടുക്കുമ്പോൾ ദേശീയപാതിയിലൂടെ വരുന്ന വാഹനങ്ങൾ പാരിപ്പള്ളി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കും. മുൻപ് ചെയ്തിരുന്നതു പോലെ, മടത്തറ ഭാഗത്ത് നിന്നും പരവൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ നേരേ റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചാൽ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ പരിഹരിക്കാം. രണ്ട് യു ടേണുകൾ എടുക്കുന്ന സമയം കൊണ്ട് ദേശീയപാതയിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നീണ്ട നിരയാവും. ഇതാണ് കുരുക്കിന്റെ പ്രധാന കാരണം.
ആംബുലൻസുകളും വലയുന്നു
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യ സംഭവമാണ്. ദേശീയപാതയുടെ നിർമ്മാണം നടക്കുന്നതിനാൽ റോഡിന്റെ ഇരുവശങ്ങളിലും ഓട നിർമ്മിക്കാൻ കുഴി എടുത്തതിനാൽ ഈ ഭാഗങ്ങളിൽ വീതിയും കുറവാണ്. ഇതിനിടെയാണ് യു ടേൺ പരിഷ്കാരം. സ്കൂൾ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.