ചവറ: സി.പി.എമ്മിന്റെ മുതിർന്ന പാർട്ടി പ്രവർത്തകനും നീണ്ടകര കണ്ണാട്ടുകൂടി ക്ഷേത്രയോഗം മുൻ സെക്രട്ടറിയുമായ കൊന്നയിൽ മോഹൻദാസിന്റെ നിര്യാണത്തെ തുടർന്നുള്ള അനുസ്മര യോഗം കണ്ണാട്ടുകുടി ക്ഷേത്ര കലാക്ഷേത്രത്തിൽനടന്നു. സി.പി.എം ലോക്കൽ സെക്രട്ടറി ലതീശൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണത്തിൽ വിവിധ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ആർ.രവീന്ദ്രൻ, എസ്.എൻ.വേണു പ്രസാദ്, മന്മഥൻ, സജീവ്, പി.ആർ.രജിത്ത്, ബേബി രാജൻ, കെ.കെ.അനിൽകുമാർ എന്നിവർ യോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.
കൊന്നയിൽ മോഹൻദാസ് അനുസ്മരണത്തിൽ മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ സംസാരിക്കുന്നു