കൊട്ടാരക്കര: എഴുത്തുകാരിയും കവയിത്രിയുമായ ലക്ഷ്മി ദീപയെ ഇഞ്ചക്കാട് കൈരളി ഗ്രന്ഥയുടെയും മൈലം പഞ്ചായത്ത് ഗ്രന്ഥശാല സമിതിയുടെയും നേതൃത്വത്തിൽ ആദരിച്ചു. ഇഞ്ചക്കാട് കൈരളി ഹാളിൽ നടന്ന അനുമോദന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല രക്ഷാധികാരി ജി.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പി.കെ. ജോൺസൺ ലക്ഷ്മിദീപയെ പൊന്നാട ചാർത്തി ആദരിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ബി. രാജേന്ദ്രൻ, ഗോപകുമാർ, എസ്.ശ്രീകല, കെ. വാസുദേവൻപിള്ള, ആർ.ഗിരിധരൻ നായർ,കെ.ആർ.രാജേഷ്, ലൈബ്രേറിയൻ എസ്.വൈഷ്ണവി എന്നിവർ സംസാരിച്ചു. ലക്ഷി ദീപയുടെ പുസ്തകങ്ങൾ ലൈബ്രറിക്ക്
സംഭാവന ചെയ്തു.