ccc
നെടുവത്തൂർ സഹ.ബാങ്കിൽ തിരിമറി നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും സഹകാരികളുടെ നിക്ഷേപം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സഹകാരികളുമായി സഹ. രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തുന്നു

കൊട്ടാരക്കര: നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് കോടികൾ കൊള്ളയടിച്ച ബാങ്ക് സെക്രട്ടറിയെയും കളക്ഷൻ ഏജന്റിനെയും ഭരണ സമിതി അംഗങ്ങളെയും എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും സഹകാരികളുടെ നഷ്ടപ്പെട്ട പണം ഉടൻ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് യൂത്തു കോൺഗ്രസ് പ്രവർത്തകർ സഹകാരികളുടെ നേതൃത്വത്തിൽ കൊട്ടാരക്കര അസി.സഹകരണ സംഘം രജിസ്ട്രാർ ഓഫീസിന് മുന്നിൽ പിച്ചച്ചട്ടിയുമായി ധർണ നടത്തി. പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. യൂത്തു കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ അദ്ധ്യക്ഷനായി. ബി.രാജേന്ദ്രൻനായർ, ആർ.ശിവകുമാർ, രതീഷ് കിളിത്തട്ടിൽ, ആർ.രാജശേഖരൻപിള്ള, സുധാകരൻ പള്ളത്ത്, സതീശൻ തേവലപ്പുറം, ശ്രീകുമാർ ശ്രീലങ്ക, വി.ഗോപകുമാർ, സത്യപാലൻ ആനക്കോട്ടൂർ, ആർ.രതീഷ്, സതീഷ് ബാബു രാഘവൻ, രമാദേവി, സുശീല, കെ.രാജു, ഓമനക്കുട്ടൻ, ലാലു ജോസ്, തോമസ് വെൺമണ്ണൂർ, മാധവൻപിള്ള, സന്തോഷ് കുളങ്ങര, സുമേഷ് പുല്ലാമല, മെഹമ്മൂദ് അഹമ്മദ്, രാമഭദ്രൻ പുല്ലാമല എന്നിവർ നേതൃത്വം നൽകി. സതീഷ് ആനക്കോട്ടൂർ സ്വാഗതവും സഞ്ജു പുല്ലാമല നന്ദിയും പറഞ്ഞു.