bbb
മൈലം ഇഞ്ചക്കാട് കുഴിവിള വീട്ടിൽ സുമതിയുടെ വീടിനോട് ചേർന്നുള്ള തൊഴുത്ത്

കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും താലൂക്കിൽ പരക്കെ നാശനഷ്ടം. വീടുകൾക്കും കാർഷിക വിളകൾക്കും നാശം സംഭവിച്ചു. റോ‌ഡുകൾ പലഭാഗത്തും വെള്ളം മുങ്ങി. വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. മൈലം ,ഇഞ്ചക്കാട്, കുഴിവിളവീട്ടിൽ സുമതിയുടെ വീടും തൊഴുത്തും കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഭാഗീകമായി തക‌ർന്നു. മേൽക്കൂരയിലെ ഓടുകൾ തക‌ർന്നിട്ടുണ്ട്. ഏകദേശം 80000 രൂപയുടെ നഷ്ടം സംഭവിച്ചതായി മൈലം വില്ലേജ് ഓഫീസർ അറിയിച്ചു. നിലമേൽ നെട്ടയം സുപ്രഭ മന്ദിരത്തിൽ സുപ്രഭയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ഉദ്ദേശം 25,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നെടുവത്തൂർ പിണറ്റൂൻമൂട് ചാന്തൂർ ഗോപാലന്റെ വീട് ഭാഗീകമായി തകർന്നു. ഉദ്ദേശം 50,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.