vvvvvvvvvvvvvvvvv
വെള്ളാർവട്ടത്ത് ബീനയുടെ വീട്ടുപുരയിടത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണപ്പോൾ

കടയ്‌ക്കൽ: കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്‌ന്നു. വെള്ളാർവട്ടം ഋതുനന്ദനത്തിൽ ബീനയുടെ 10 സെന്റ് ഭൂമിയിൽ പത്തടി താഴ്‌ച്ചയിൽ നിന്ന് കോൺക്രീറ്റ് ചെയ്‌തു ഉയർത്തിയ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു താഴ്‌ന്നത്. റവന്യു അധികൃതർ സ്ഥലത്ത് എത്തി റിപ്പോർട്ട് തയ്യാറാക്കി. 22 മീറ്റർ നീളത്തിലുള്ള ഭിത്തിയാണ് ഭാഗികമായി തകർന്നത്. ഇനിയും ഭിത്തി ഇടിഞ്ഞാൽ അത് വീടിന്റെ അടിസ്ഥാനത്തെ ദുർബലമാക്കുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ. ഈ മഴക്കാലത്ത് പ്രദേശത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുന്ന സംഭവങ്ങൾ വ്യാപകമാണ്.