sndp-

കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ നേതൃത്വത്തിൽ ശാഖകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ സ്വാഗതവും കൗൺസിലർ പുഷ്പ പ്രതാപ് നന്ദിയും പറഞ്ഞു. യൂണിയൻ ഭാരവാഹികളായ സിബു വൈഷ്ണവ്, എസ്.അനിൽകുമാർ, പ്രിൻസ് സത്യൻ, സജീവ്, ഹനീഷ് എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ക്ലാസ് വിദഗ്ദ്ധൻ കോട്ടയം ജ്യോതിഷ് കുമാർ ക്ലാസ് നയിച്ചു.