കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 8,9 തീയതികളിൽ കൊല്ലം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ലൈബ്രറി ഹാളിൽ സാഹിത്യ സെമിനാർ സംഘടിപ്പിക്കുന്നു. സാഹിത്യത്തിന്റെ വിവിധ മേഖലകളിലുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകളെ സാഹിത്യ പ്രേമികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. ജൂൺ 8 രാവിലെ 10ന് കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.പി.സോമൻ, എം.രാജീവ്കുമാർ, എ.ജി.ഒലീന, സാബു കോട്ടുക്കൽ, സിസ്റ്റർ ജൂലിയറ്റ് ജോസ്, ഡോ.വള്ളിക്കാവ് മോഹൻദാസ്, ഡോ.കെ.ബി.ശെൽവമണി തുടങ്ങിയ സാഹിത്യകാരന്മാർ സെമിനാറിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലാ ലൈബ്രറി കൗൺസിലുമായോ 9946663858, 7907456367 എന്നീ നമ്പരുകളിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണനും, സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.