കൊല്ലം: വൈദ്യുതി ബോർഡിൽ പെൻഷൻ സുരക്ഷ ഉറപ്പ് വരുത്താൻ മാസ്റ്റർ ട്രസ്റ്റിലേക്ക് വകയിരുത്തിയ തുക സർക്കാരും ബോർഡും നൽകണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ അയത്തിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടർന്നും വൈദ്യുതി ബോർഡിന് നൽകുക, ചികിത്സാ സഹായ പദ്ധതി നടപ്പാക്കുക, കുടിശിക ക്ഷാമാശ്വാസം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. മേഖല പ്രസിഡന്റ് എസ്.പ്രസാദ് അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം താഹകോയ, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ലാൽ പ്രകാശ്, ജില്ലാ പ്രസിഡന്റ് ടി.കെ.മുരളീധരൻ, ഡിവിഷൻ പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി റഹിം ട്രഷറർ ജെറോം ഡേവിഡ് എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹികളായി എസ്.പ്രസാദ് (പ്രസിഡന്റ്), എൻ.അംബുജാക്ഷൻ (സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി കെ.രഘുനാഥൻ നായർ, എൽ.ബാബുരാജൻ പിള്ള ബി.രാജു എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.