marchants-

കൊല്ലം: ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ് അസോസിയേഷന്റെ 45-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും താമരക്കുളം ക്വയിലോൺ ഡിസ്ട്രിക്ട‌് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി.രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ് സ്വാഗതം പറഞ്ഞു. കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി എ.കെ.ജോഹർ മുഖ്യ പ്രഭാഷണം നടത്തി. ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബി.പ്രദീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.വേണുഗോപാൽ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പിഞ്ഞാണിക്കട നെജീബ് (പ്രസിഡന്റ്), ജോൺസൺ ജോസഫ് (ജനറൽ സെക്രട്ടറി), ആർ.വേണുഗോപാൽ (ട്രഷറർ) എന്നിവരെയും 27 പേരടങ്ങുന്ന ഭരണസമിതിയെയും തിരഞ്ഞെടുത്തു.

കെ.വി.വി.എസ് ജില്ലാ സെക്രട്ടറി എ.അൻസാരി മുഖ്യ വരണാധികാരിയായി. വ്യാപാരികൾക്കുള്ള സത്യപ്രതിജ്ഞ കെ.വി.വി.എസ് ജില്ലാ വൈസ് പ്രസിഡന്റ് നേതാജി ബി.രാജേന്ദ്രൻ ചൊല്ലിക്കൊടുത്തു. കെ.വി.വി.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ.രാമഭദ്രൻ, കെ.വി.വി.എസ് ജില്ലാ സെക്രട്ടറി എസ്.രമേശ്‌കുമാർ എന്നിവർ സംസാരിച്ചു. ക്യു.ഡി.ആർ.എം.എ വൈസ് പ്രസിഡന്റ് മേലൂർ ആർ.ശ്രീകുമാർ നന്ദി പറഞ്ഞു. ലൈഫ് ഫാർമയുടെ മെഡിക്കൽ ക്യാമ്പും നടന്നു.