kpsta-

കൊട്ടിയം: പൊതു വിദ്യാഭ്യാസത്തെ കൂട്ടിക്കെട്ടി വികലമാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. കൊല്ലം ജില്ലാ ദ്വിദിന നേതൃ പരിശീലന ക്യാമ്പ് കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, സംസ്ഥാന സെക്രട്ടറിമാരായ ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, പി.മണികണ്ഠൻ, എ.ഹാരിസ്, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ജില്ലാ ട്രഷറർ സി​.പി​. ബിജുമോൻ, ഷാജൻ സഖറിയ, ബിനോയ് കൽപകം, എസ്.ആർ. ചാന്ദ് മോഹൻ, അനിത, അനിൽകുമാർ എന്നിവർ സംസാരി​ച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന കെ.പി.എസ്.ടി​.എ സംസ്ഥാന, ജില്ലാ നേതാക്കൾക്ക് യാത്രയപ്പ് നൽകി .

ഇന്ന് വൈകി​ട്ട് ക്യാമ്പിന്റെ സമാപന സമ്മേളനം കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.