കൊല്ലം: നാടിന്റെ കലാസാംസ്‌കാരിക പൈതൃകത്തെ പ്രയോജനപ്പെടുത്തുന്ന വിധം വിനോദസഞ്ചാര വികസന സാദ്ധ്യതകൾ വിപുലീകരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ഫൈൻ ആർട്ട്സ് സൊസൈറ്റി കൊല്ലം (കൊല്ലം ഫാസ്) പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫാസ് ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി പ്രതാപ് ആർ.നായരെയും സെക്രട്ടറിയായി പ്രദീപ് ആശ്രാമത്തെും വീണ്ടും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി എംക്ലീറ്റസ് (ട്രഷറർ), എൻ.രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്), കെ.സുന്ദരേശൻ (ജോ.സെക്രട്ടറി) എന്നിവരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി നേതാജി ബി.രാജേന്ദ്രൻ, ഡി.വിലസീധരൻ, പ്രൊഫ.ജി.മോഹൻദാസ്, ആരാമം ജി.സുരേഷ്, ബി.സന്തോഷ്‌കുമാർ, ജി.രാജ്മോഹൻ, ആൻഡ്രൂ ജോർജ്, ആർ.രവികുമാർ, സലിം എം.നാരായണൻ, സി.എസ്.സന്തോഷ് കുമാർ, വരദഭാനു, കെ.സലിം, സി.വി.ബിജിലാൽ, ആർ.ജി.കെ.പിള്ള, എഴുകോൺ രാജ്‌മോഹൻ, സി.എസ്.മധുസൂദനൻ എന്നിവരെയും തിരഞ്ഞെടുത്തു. ചർച്ചയിൽ ഡി.പ്രസന്നൻ, തൊടിയിൽ ലുക്‌മാൻ, രാമചന്ദ്രൻ പിള്ള, തടത്തിവിള രാധാകൃഷ്ണൻ, സിദ്ധാർത്ഥൻ ആശാൻ, എം.റഷീദ്, മോഹനൻ, എൻ.സദാനന്ദൻ, നടരാജൻ എന്നിവർ പങ്കെടുത്തു. ഫാസ് അംഗ ഡയറക്ടറി പ്രകാശനവും നടന്നു.