കൊല്ലം: നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്.സി, എസ്.ടിയുടെ ആഭിമുഖ്യത്തിൽ ജൂലായിൽ ആരംഭിക്കുന്ന സൗജന്യവും സ്‌റ്റൈപ്പന്റ് ലഭിക്കുന്നതുമായ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടുള്ള കോഴ്‌സുകളുടെ കാലാവധി ഒരു വർഷമാണ്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങൾക്കിടെ എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 18നും 30 നും ഇടയിൽ പ്രായമുള്ള, വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സൗകര്യവും ലഭിക്കും. അവസാന തീയതി 29