കൊല്ലം: പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ്, വൊക്കേഷണൽ എൻജിനീയറിംഗ് - നോൺ എൻജിനീയറിംഗ് സ്‌കോളർഷിപ്പ്, പോസ്റ്റ്മെട്രിക് പാരലൽ കോളേജ് സ്‌കോളർഷിപ്പ് എന്നിവ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. പട്ടിക വർഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കാൻ സ്ഥാപന മേധാവികൾ ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് ലഭ്യമാക്കണം. വിവരങ്ങൾക്ക് ജില്ലാ പട്ടികവർഗ വികസന ഓഫീസ്, രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ - 691 305, എന്ന വിലാസത്തിലോ 0475 222 2353 നമ്പറിലോ ബന്ധപ്പെടണം.