a
വെളിനല്ലൂർ ശ്രീരാമിസ്വാമി ക്ഷേത്രത്തിലെ പുതിയ സ്റ്റേജിന്റെ നിർമ്മാണത്തിന് കുറ്റിയടിക്കുന്ന കർമ്മം ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ പോറ്റി നിർവഹിക്കുന്നു

ഓയൂർ : വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര ഉപദേശക സമിതിയുടെ അപേക്ഷയിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിനുവേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ച പുതിയ സ്റ്റേജിന്റെ നിർമ്മാണത്തിന് കുറ്റിയടിക്കുന്ന കർമ്മം ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ പോറ്റി നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രകാശ് വി.നായർ , രക്ഷാധികാരി ജി.ഹരിദാസ് , വൈസ് പ്രസിഡന്റ് ഗിരീഷ് കരിങ്ങന്നൂർ , ഉപദേശക സമിതി അംഗങ്ങൾ അനിൽകുമാർ, ജ്യോതിദാസ് , മോഹനൻ , ദേവസ്വം ബോർഡ് പ്രതിനിധികൾ , ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.