അങ്കമാലി: അങ്കമാലി റെയിൽവെ സ്റ്റേഷനിൽ ഇലക്ട്രിക് ലൈൻ താങ്ങി നിറുത്തുന്ന വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അങ്കമാലി പൊലീസും റെയിൽവെ പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. കൊല്ലം ചടയമംഗലം സ്വദേശി ആദിത്യലാലാണ് (23) ടവകറിൽ കയറിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ റെയിൽവേ സ്‌റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിന് മുകളിലെ ടവറിലാണ് യുവാവ് കയറിയത്. ഈ ട്രാക്കിലൂടെ ചരക്ക് തീവണ്ടികളാണ് കടന്നുപോകുന്നത്. ഇയാൾ കയറിയ ഉടൻ ലൈൻ ഓഫാക്കി. രണ്ടരയോടെയാണ് താഴെയിറക്കിയത്. ചെറിയ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു.