മയ്യനാട്: മയ്യനാട് ഹൈസ്കൂളിൽ നിന്ന് 1978- 79 കാലഘട്ടത്തിൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി വിവിധ മേഖലകളിലേക്ക് വഴി പിരിഞ്ഞ അറുപത് പേർ അറുപതാം വയസിൽ ഒത്തുകൂടിയത് കൗതുമായി.
45 വർഷത്തെ സൗഹൃദത്തിന്റെ കരുത്തുമായി ഓൾഡ് മെമ്മറീസ് ഹൈസ്ക്കൂൾ മയ്യനാട് 78- 79 കൂട്ടായ്മയാണ് മയ്യനാട് താന്നി കായലോരത്തെ ടി.എസ്.എൽ ഓഡിറ്റോറിയത്തിൽ പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. കേക്ക് മുറിച്ചും പരസ്പരം ഉപഹാരങ്ങൾ കൈമാറിയും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അവതരിപ്പിച്ചും അവർ ഒത്തുചേരൽ ആഘോഷമാക്കി. കൂട്ടായ്മ പ്രസിഡന്റ് പ്രൊഫ.ഡോ.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഡി.വി.ഷിബു, ഷാജി ബാഹുലേയൻ, ജോയ് അശോക്, ഡോ.അരവിന്ദ്, സിന്ധു, ജസ്റ്റിൻ, ഷെഹീർ, ഷൈലജ, തമ്പി രാജൻ, കൃപലാൽ, സഞ്ജയ് വി.ഹരിദാസ്, ദീപ്തി,
റഹിം, സുനിൽ ദത്ത്, രാജേഷ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം നടത്തുന്ന കൂട്ടായ്മ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹപാഠികൾക്ക് കൈതാങ്ങായും, മയ്യനാട് ഹൈസ്കൂള്ളിൽ പഠന മികവിലും കലാകായിക രംഗത്തും മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹനമായും നിരവധി പദ്ധതികളും നടപ്പാക്കുന്നുണ്ട്.