ചവറ: കൊറ്റൻകുളങ്ങര ഗവ.ഹയ‌ർസെക്കൻഡറി സ്കൂളിലെ 1991 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും സംസ്ഥാന സ്‌‌കൂൾ കലാ- കായിക മത്സരങ്ങളിൽ അംഗീകാരം നേടിയവരെയും അനുമാേദിച്ചു. മുൻ അദ്ധ്യാപകൻ ശരത്‌ചന്ദ്രൻ നായർ അനുമോദന യോഗം ഉദ്‌ഘാടനം ചെയ്‌തു. സുലേഖ ടീച്ചർ മെമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്‌തു. പൊന്മന സ്‌കൂൾ പ്രധാനദ്ധ്യാപകൻ നൗഷാദ്, അഡ്വ.പ്രമോദ് , ജെ.അരുൺഘോഷ് പള്ളിശ്ശേരി,ഗോപൻ പാരിപ്പള്ളി,ആക്കാടി കൃഷ്‌ണകുമാർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.എ.എ. പ്രസന്നൻ അദ്ധ്യക്ഷനായി. രാമചന്ദ്രൻ ഉണ്ണിത്താൻ നന്ദി പറഞ്ഞു. ഹരികുമാർ, അനിൽ തള്ളത്ത്,അനിൽ കുമാർ, ടി.കെ.സുരേഷ്,എഡ്‌മണ്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.