കൊല്ലം :പതിമൂന്ന് വയസുകാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് എഴുകോൺ പൊലീസ് ചാർജ് ചെയ്‌തിരുന്ന കേസിലെ പ്രതി തോമസുകുട്ടിയെ കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെ വിട്ടു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ആർ. റീനാ ദാസ് ആണ് വിധി പ്രസ്‌താവിച്ചത്. കാരുവേലിൽ പുത്തൻനടയ്ക്ക് സമീപത്തുള്ള വിശ്വഭാരതി ട്യൂഷൻ സെന്ററിൽ വച്ച് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആരോപിച്ചിരുന്ന കുറ്റം.
പ്രതിയ്ക്ക് വേണ്ടി അഡ്വ.പി.കെ.രവീന്ദ്രൻ ഹാജരായി.