manichithodu

കൊല്ലം: ചിന്നക്കട ശങ്കർ നഗറിൽ മണിച്ചിത്തോട് നിറഞ്ഞ് കവിഞ്ഞ് നൂറ് മീറ്റോളം നീളത്തിൽ റോഡ് തോട് പോലെയായി. ഈ ഭാഗത്തെ ഏഴോളം കുടുംബങ്ങൾക്ക് വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. സ്ഥലത്തെ 20 ഓളം വീടുകളുടെ മുറ്റത്തും രണ്ടടിയോളം പൊക്കത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മണിച്ചിത്തോട്ടിൽ നിന്ന് അഷ്ടമുടിക്കായലിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് ലിങ്ക് റോഡിന് സമീപം തടസപ്പെടുത്തിയതാണ് വെള്ളക്കെട്ടിന് കാരണം. അഷ്ടമുടിക്കായലിലേക്ക് മണിച്ചിത്തോട് വഴി കക്കൂസ് മാലിന്യം അടക്കം ഒഴുക്കുന്നത് തടയാനാണ് ലിങ്ക് റോഡിന് സമീപം തോടിന് കുറുകെ ഇരുമ്പ് വല സ്ഥാപിച്ചത്. മഴക്കാലത്ത് ഇതുതുറക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും നഗരസഭാ അധികൃതർ തയ്യാറായിട്ടില്ല.