അഞ്ചൽ: ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ശ്രീനാരായണീയർ പ്രാധാന്യം നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പറഞ്ഞു. ആയൂർ ശാഖാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അവശതയനുഭവിക്കുന്ന ആളുകളെ കണ്ടില്ലെന്ന് നടിക്കരുത്. ഇത്തരത്തിലുള്ള ധാരാളം പേർ നമ്മുടെ ചുറ്റുപാടുമുണ്ട്. ജാതിക്കും മതത്തിനും അതീതമായി കഴിയുന്ന തരത്തിൽ സഹായിക്കാൻ കഴിയണമെന്നും സുന്ദരേശൻ പറഞ്ഞു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എ.ജെ. അശോകൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണവിതരണം ഡോ. അമൃത നിർവഹിച്ചു.യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജി. ബൈജു, ഐശ്വര്യാ ഗോപാലകൃഷ്ണൻ, മുൻ ശാഖാ പ്രസിഡന്റ് ആർ.പി.ആസാദ്, വിനായക അശോക് കുമാർ, യൂണിയൻ പ്രതിനിധി ആയൂർ ഗോപിനാഥ്, കെ.രാജേന്ദ്രൻ, ശശിദ്വാരക, ബിനു വാലുതുണ്ടിൽ, ഓമന ആസാദ്, സുശീല സോമൻ തുടങ്ങിയവർ സംസാരിച്ചു.