അഞ്ചൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ബീനാ സോദരൻ അദ്ധ്യക്ഷനായി. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ശാഖാ എക്സിക്യുട്ടീവ് അംഗങ്ങളായ എൻ.ചന്ദ്രബാബു, ജയകുമാർ, വനിതാ സംഘം സെക്രട്ടറി രജനി മണി, മറ്റ് ഭാരവാഹികളായ ഷൈലജ, ലതിക, ഉഷ തുടങ്ങിയവർ സംസാരിച്ചു.