കൊല്ലം : എസ്.ഡി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ രണ്ടാഘട്ട നേതൃസംഗമം ചക്കുവള്ളി ദിവാനിയ ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതിയംഗം എം.എം. താഹിർ വിഷയാവതരണം നടത്തി. ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ഷംസുദ്ദീൻ പോരുവഴി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീം വിളയന്റയ്യം,നാസർ കുരുടന്റയ്യം ,മൻസൂർ ശൂരനാട് , വാർഡ് മെമ്പർ ശ്രീലത രഘു ,വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അമീനാ ലത്തീഫ് ,മണ്ഡലം നേതാക്കളായ നാസർ കാരുണ്യ , ഹാഷിം മണപ്പള്ളി, ഷാഹിന സജീർ, സജീവ് കൊച്ചാലുംമൂട് എന്നിവർ സംസാരിച്ചു.