കൊല്ലം: ദേശീയപാത നവീകരണം നടക്കുന്ന പ്രദേശങ്ങളിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി ദേശീയപാത അതോറിട്ടി അധികൃതരുമായി ചർച്ച നടത്തി.

കാലവർഷം മുന്നിൽ കണ്ട് ഗതാഗതം സുഗമമാക്കാനുള്ള ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം. അടിപ്പാതയും ഫ്‌ളൈ ഓവറുകളും നിർമ്മിക്കുന്ന സ്ഥലങ്ങളിൽ മഴയെത്തുടർന്ന് ഗതാഗത തടസവും അപകടസാദ്ധ്യതയുമുണ്ട്. കൊട്ടിയം, ചാത്തന്നൂർ, അയത്തിൽ, മങ്ങാട്, കുരീപ്പുഴ, ചവറ, പന്മന എന്നിവിടങ്ങൾ പരിശോധിക്കണം അടിയന്തിരമായി നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ അറിയിച്ചതായും എം.പി പ​റഞ്ഞു.