ഓടനാവട്ടം: മാലയിൽ വെളിയം ദാമോദരൻ വായന ശാലയുടെ നേതൃത്വത്തിൽ കായില വാർഡിൽ അങ്കണവാടി ശുചീകരണവും പരിസര മാലിന്യ നിർമ്മാർജ്ജനവും നടത്തി. കായില വാർഡ് മെമ്പർ സി.എസ്. സുരേഷ് കുമാർ, വായനശാലാ സെക്രട്ടറി പ്രിൻസ് കായില, ജയൻ പെരുംകുളം, സന്തോഷ് കുമാർ, അഖിൽ മൊട്ടകുഴി, ആർട്ടിസ്റ്റ് ബാബു, സുജിത്ത് ലാൽ, വിപിൻ, ശ്രീദേവി അനു, അശ്വിൻ തു ടങ്ങിയവർ നേതൃത്വം നൽകി.