കൊല്ലം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ പ്രധാന അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവരുടെ പൊതുസ്ഥലം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ആവശ്യപ്പെട്ടു. കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബി. ജയചന്ദ്രൻ പിള്ള, പി.എസ്.മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ.ഹാരിസ്, പി.മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരിഷ്, ജില്ലാ ട്രഷറർ സി.പി. ബിജുമോൻ, ഷാജൻ സഖറിയ, ബി.റോയി എന്നിവർ സംസാരിച്ചു.