nnn
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ഇടയ്ക്കോട് 3488 -ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് സമീപം

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ഇടയ്ക്കോട് 3488 -ാം നമ്പ‌ർ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖ പ്രസിഡന്റ്‌ എസ്.സുരേഷ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് നടപടികൾക്ക് റിട്ടേണിംഗ് ഓഫീസർ വി. അമ്പിളിദാസൻ നേതൃത്വം നൽകി. ഭാരവാഹികൾ: എസ്.സുരേഷ് ( പ്രസിഡന്റ്‌ ), ബി.ബിജു (വൈസ് പ്രസിഡന്റ്‌ ), സി.സുരേന്ദ്രൻ (സെക്രട്ടറി ),കവിരാജൻ, ജി.രാമചന്ദ്രൻ, സി.രവീന്ദ്രൻ, എൻ.നിജി, എസ്. തുളസിധരൻ, എസ്.രാജൻ, എം.വിഷ്ണു, (ശാഖ എക്സിക്യുട്ടീവ് അംഗങ്ങൾ ) സി.ഷീജാ കുമാർ, ജെ. ഗോപകുമാർ, വി.വിജി ( പഞ്ചായത്ത്‌ കമ്മിറ്റിയംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.