കൊല്ലം: കേരളകൗമുദി കടയ്ക്കൽ ബ്യൂറോ വാർഷികവും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും 31ന് രാവിലെ 9.30ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്ലസ് ടു ഫുൾ എ പ്ലസ് ജേതാക്കൾക്ക് കേരളകൗമുദിയുടെ മൊമെന്റോ മന്ത്രി സമ്മാനിക്കും. കടയ്ക്കൽ കിംസാറ്റ് ആശുപത്രി ചെയർമാൻ എസ്. വിക്രമൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് മുഖാതിഥിയായിരിക്കും. കാംകോം ഡയറക്ടർ എസ്. ബുഹാരി, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ, കൊട്ടാരക്കര കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ കടയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. മാധുരി, വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് സനൽകുമാർ, വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ പ്രസിഡന്റ് മടത്തറ അനിൽ എന്നിവർ സംസാരി​ക്കും. ഡോ. ഇടയ്ക്കിടം ശാന്തകുമാർ മോട്ടിവേഷൻ ക്ലാസ് നയിക്കും. കേരളകൗമുദി കടയ്ക്കൽ ലേഖകൻ പി. അനിൽകുമാർ സ്വാഗതവും കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എൻ. ശ്രീകുമാർ നന്ദിയും പറയും.