കൊല്ലം: ബാർ കോഴ അഴിമതി നടത്തിയ വകുപ്പ് മന്ത്രി ഒളിച്ചോട്ടം നടത്താതെ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. സി.രാഘവൻപിള്ളയുടെ
21-ാം ചരമ ദിനത്തോടനുബന്ധിച്ച് കൊല്ലം സി.രാഘവൻ പിള്ള മെമ്മോറിയൽ ഹാളിൽ കൂടിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പർ എ.എ.അസീസ് അദ്ധ്യക്ഷനായി. ബിന്ദു കൃഷ്ണ, കെ.എസ്.വേണുഗോപാൽ, ടി.സി.വിജയൻ,
ഇടവനശ്ശേരി സുരേന്ദ്രൻ, ജെ.മധു, പി.പ്രകാശ് ബാബു, കൈപ്പുഴ റാം മോഹൻ, ആർ.സുനിൽ, സജി ഡി.ആനന്ദ്, കുരീപ്പുഴ മോഹനൻ, സൂരജ് രവി, സി.ഉണ്ണികൃഷ്ണൻ, പി.സദാനന്ദൻ എന്നിവർ സംസാരിച്ചു.