home

കൊല്ലം: ചാത്തന്നൂർ വിളപ്പുറം ദിവ്യ ഭവനിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ വീടിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞ് തകർന്നു.

ഇന്നലെ രാവിലെ ആറരയോടെ വീടിന്റെ പിൻഭാഗത്തുള്ള കുന്നിടിഞ്ഞ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇ.എം.എസ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ അടുക്കള, രണ്ട് ചെറിയ കിടപ്പുമുറികൾ, കക്കൂസ് എന്നിവ പൂർണമായും തകർന്നു. മണ്ണിടിയുന്ന ശബ്ദം കേട്ട് മകൻ ദീപക് ബഹളം വച്ചുകൊണ്ട് മറ്റുള്ളവരെ വീടിനു പുറത്തിറക്കിയതിനെൽ ആളപായമുണ്ടായില്ല. ടി.ടി.സി വിദ്യാർത്ഥിനിയായ ദിവ്യ ഉണ്ണിയുടെ പുസ്തകങ്ങളെല്ലാം നശിച്ചു.