കൊല്ലം: ചാത്തിനാംകുളത്ത് വെള്ളക്കെട്ട് രൂക്ഷമായി. മിക്കവീട്ടിലെയും ഗൃഹോപകരണങ്ങളടക്കം നശിച്ചു. ചെളി ഉൾപ്പെടെയാണ് വീട്ടിനുള്ളിലേക്ക് കയറിയത്. വെള്ളക്കെട്ട് രൂക്ഷമായതോടെ എം.എസ്.എം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 243 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി​. കുറച്ചുപേർ ബന്ധുവീടുകളിലേക്ക് പോയി. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. മേയർ പ്രസന്നാ ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ വെള്ളം കയറിയ സ്ഥലവും ക്യാമ്പും സന്ദർശിച്ചു.