കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ സംഘം പ്രവർത്തകർക്കായി യൂണിയൻ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച ഏകദിന ഗുരു ദർശന പഠന ക്ലാസ് യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ് അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി ക.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, വനിതാ സംഘം ഭാരവാഹികളായ മനീഷ, ശോഭന ശിവാനന്ദൻ, ഷീല, മിനി ജോഷ്, ഷൈമ, ഉഷ, ഗീത, വിജയ ലക്ഷ്മി, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം ശാഖാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബിബിൻ ഷാൻ കോട്ടയം ക്ലാസ് നയിച്ചു. വനിതാ സംഘം സെക്രട്ടറി ബീനാ പ്രശാന്ത് സ്വാഗതവും ഷീല വിജയൻ നന്ദിയും പറഞ്ഞു.