ezhuoon-
എഴുകോൺ നേതാജി നഗർ റെസിഡൻസ് അസോസിയേഷന്റെ ഒൻപതാമത് വാർഷികവും കുടുംബ സംഗമവും കോട്ടക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എഴുകോൺ നേതാജി നഗർ റെസിഡൻസ് അസോസിയേഷന്റെ ഒൻപതാമത് വാർഷികവും കുടുംബ സംഗമവും നടന്നു. എഴുകോൺ സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോട്ടക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ്‌ പുഷ്പാംഗദന്റെ അദ്ധ്യക്ഷനായി. സെക്രട്ടറി തോപ്പിൽ ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അനുശോചന പ്രമേയാവതരണം മനോമോഹനൻ നിർവഹിച്ചു.
എഴുകോൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബിജു എബ്രഹാം മുഖ്യ പ്രഭാഷണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടത്തി. കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മിനി അനിൽ സമ്മാന ദാനവും പഠനോപകരണ വിതരണവും നിർവഹിച്ചു.കാരുണ്യ നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മദനമോഹനൻ, അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ രാജേന്ദ്രപ്രസാദ്, ബാബുരാജൻ, പുരുഷോത്തമൻ എന്നിവർ ആശംസയർപ്പിച്ചു. അനിരുദ്ധൻ പ്രമേയം അവതരിപ്പിച്ചു. രാജേന്ദ്രൻ കാളീക്കൽ സ്വാഗതവും ട്രഷറർ രംഗരാജൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ മുരളീമോഹനൻ,ശാർഗധരൻ,വിശ്വനാഥൻ, പ്രതാപചന്ദ്രൻ,രാജേന്ദ്രൻ, പത്മിനി, എയിലിൻ, ബിനുകുമാർ,ബാലു മൂകാംബിക,അഖിൽ,ധരൻ പി.ദീപക്, അതുൽ ശ്യാം,ചന്ദ്രപ്രകാശ്,എന്നിവർ നേതൃത്വം നൽകി.