കൊല്ലം: ജില്ലയിൽ കനത്ത മഴയുടെ പശ്ചാത്തലത്തിലും മൺസൂൺകാല മുന്നൊരുക്കങ്ങളുടെ ഭാഗമായും അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റുമെന്ന് കളക്ടർ എൻ.ദേവിദാസ്. സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഭൂമിയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളുമാണ് മുറിക്കുക.

ദുരന്തലഘൂകരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിമാരും ബന്ധപ്പെട്ട വകുപ്പ് മേധാവിമാരും പ്രത്യേക ശ്രദ്ധ പുലർത്തണം. അപകടമുണ്ടായാൽ നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത അതാത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.