കൊല്ലം: ഡിഫൻസ് എയിം ഇന്റഗ്രേറ്റഡ് സ്കൂളിലേയ്ക്കുള്ള പ്ളസ് വൺ പ്രവേശനം ആരംഭിച്ചു. പത്തനംതിട്ട ഇലവുംതിട്ട ശ്രീബുദ്ധ കോളേജിലെ 11 ഏക്കറോളം വരുന്ന വിശാലമായ ക്യാമ്പസിലാണ് രണ്ടുവഷത്തെ കോഴ്സ്. പ്ളസ് ടു പഠനം പൂർത്തിയാക്കുന്നവർക്ക് ആർമി, നേവി, എയർ ഫോഴ്സ് എന്നീ ഇന്ത്യൻ സായുധ സേനയിലേയ്ക്കുള്ള പ്രവേശന പരീക്ഷയിൽ വിജയിക്കാൻ കഴിയുന്ന രീതിയിലാണ് പഠനം.
ശാസ്ത്രം ഐച്ഛിക വിഷയമാക്കാൻ ഉദ്ദേശിക്കുന്ന കുട്ടികൾക്ക് പരിശീലനം ഗുണകരമാകും. കൂടാതെ സൈനിക ഓഫീസർ തസ്തികയിലേക്കുള്ള എസ്.എസ്.ബി അഭിമുഖത്തിന് പ്രത്യേക പരിശീലനവും നൽകും. മെരിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 300 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തോടൊപ്പം എൻ.ഡി.എ, എ.എഫ്.എം.സി, മിലിറ്ററി നഴ്സിംഗ്, ഐ.ഐ.എസ്.സി, ഐ.ഐ.എസ്.ആർ തുടങ്ങിയ ദേശീയതലത്തിലുള്ള ഡിഫൻസ് പ്രവേശന പരീക്ഷകൾക്ക് ആവശ്യമായ പാഠ്യ പഠ്യേതര കായിക ക്ഷമത പരിശീലനവും നൽകും. വിവിധ സൈനിക വകുപ്പുകളിൽ നിന്നും എസ്.എസ്.ബിയിൽ നിന്നും വിരമിച്ച പ്രഗത്ഭരായ എക്സ് സർവീസ്‌മെന്മാരായിരിക്കും ബന്ധപ്പെട്ട ക്ലാസുകളെടുക്കുക. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങളും ലഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോൺ: 9048540010, 9048740010.