അഞ്ചൽ: ആയൂർ ഗവ.ജവഹർ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പി.ടി.എ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ബി. മുരളിക്ക് സ്കൂളിൽ സ്നേഹാദരവ് നൽകി. ഇത് സംബന്ധിച്ച് നടന്ന നടന്ന ചടങ്ങിൽ പുതിയ പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനായി. ഇടമുളയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്. അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സീനിയർ അസി. ജി.അമ്പിളി, എസ്.രാജേന്ദ്രൻപിള്ള, ജി. അനേഴ്സ്, അനിമോൻ, രോഷ്നി, ജി. സന്തോഷ് കുമാർ, വെളിയം പ്രസാദ്, രഞ്ജിത്ത്, ആർ.എസ്.ഷീബ , ശ്രീലത, ശ്രീകുമാർ തുടങ്ങിയവർ
സംസാരിച്ചു.