കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി. കോഴിക്കോട് ഗവ.എൽ.പി സ്കൂളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്കൂൾ കെട്ടിടത്തിന് ഭീഷണി ഉയർത്തിയ മരങ്ങൾ മുറിച്ച് മാറ്റി. തുടർന്ന് ക്ലാസ് മുറികൾ എല്ലാം കഴുകി വൃത്തിയാക്കി. രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉച്ചയോടെയാണ് അവസാനിച്ചത്. ജഗത് ജീവൻലാലി, ആർ.രവി, മഹേഷ് ജയരാജ്, വസുമതി രാധാകൃഷ്ണൻ,രാജേഷ് കന്നേറ്റി എ.ഡി. അജിമൽ, ജലീൽ, പ്രേബോധ്, ശിവാനന്ദൻ, സന്തോഷ് കുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.